അനുഭവങ്ങള്‍

അനുഭവങ്ങളുടെ സ്റ്റോപ്പിന്
ഏറെ മുന്‍പായിരുന്നു
അച്ചടക്കത്തിന്റെ വലിയ കയറ്റം
കയറ്റം കഴിഞ്ഞ ഉടനെ
നല്ല കുട്ടികള്‍ക്കുള്ള മുഖംമൂടി
വില്‍ക്കുന്ന തെരുവാണ്
പോകേണ്ട വഴികള്‍
ആരൊക്കയോ തീരുമാനിച്ചു കഴിഞ്ഞിരുന്നു
അതെല്ലാം തെറ്റിക്കുന്നത്തിന്റെ
പിറ്റേന്ന് പുലരിയിലാണ്
അനുഭവങ്ങളുടെ ദിക്ക് തെളിയുക
എന്ന് വളരെ വൈകിയാണ് മനസ്സിലാക്കിയത്
പക്ഷെ അപ്പോഴേക്കും അനുഭവങ്ങള്‍
അവനെ ഭ്രഷ്ടനാക്കിയിരുന്നു.
പിന്നെ ആരോ കൊടുത്ത
ഒരു ബൈനോകുലറിലെ
ദൂരക്കഴ്ചയില്‍
സോഷ്യല്‍  നെറ്റ്വര്‍ക്കിംഗ്  സൈറ്റുകളുടെ
ഉമ്മറപ്പടിയിലേക്ക് നോക്കി അവനിരുന്നു
ചായം തേച്ച അനുഭവങ്ങള്‍
കാറ്റ് കൊള്ളാന്‍ഇറങ്ങുന്നതും കാത്ത്

Comments

  1. First time here .. following you ..Great effort..Do visit my blog when time permits and hope you will follow me too !!
    Saranya
    http://nicesaranya.blogspot.com/
    http://foodandtaste.blogspot.com/

    ReplyDelete

Post a Comment

Popular Posts