അനശ്വരന്‍


അടച്ചിട്ട ഒരു മുറിയുടെ
ജാലക കാഴ്ചയിലൂടെ
ലോകത്തെ നിര്‍വചിച്ച
തത്വ സംഹിതകളുടെ
ഉഷ്ണത്തില്‍ വെന്തുപിടഞ്ഞ
ഒരാത്മാവ് അയാള്‍ക്കുണ്ടായിരുന്നു.

ഒടുവില്‍ ഒരുനാള്‍

ആ ചുമരുകള്‍ കുത്തിപ്പൊളിച്ച്‌
പുറത്ത് കടക്കാന്‍ ശ്രമിച്ചപ്പോള്‍
തുറന്നിട്ട ജനാലകളും അടക്കപ്പെട്ടു.

ആശയങ്ങളുടെ

വീര്‍പ്പുമുട്ടലുകള്‍ കൂടി ആയപ്പോള്‍
സ്വയമുരുകി അങ്ങനെ ആ മുറിക്കുള്ളില്‍
അയാള്‍ അലിഞ്ഞില്ലാതെയായി,
പുതുതായി വന്നവര്‍ക്ക്
ശ്വസിക്കാന്‍ ഒരു സ്വയമൊരു  ഗന്ധമായി
വിശ്വാസമായി
അയാള്‍ അനശ്വരനായി.

Comments

Popular Posts