വാക്കുകള്‍


എഴുതി തീരും മുന്‍പേ
വാക്കുകള്‍ വാരിക താളുകളെ
കിനാവ്‌ കണ്ടു
അവാര്‍ഡ് ഫലകങ്ങളില്‍ ചവിട്ടി
പത്രക്കെട്ടുകളെ പുണര്‍ന്നു
പ്രശസ്തിയുടെ ആകാശങ്ങളിലേക്ക്
പറന്നു .
ചാനല്‍ കിളികള്‍ അവയെ
നക്ഷത്ര കൂട്ടിലെടുത്തുവെച്ചു
പക്ഷെ
വഴിതെറ്റി വന്ന ഒരു വിവാദം
 ധൂമ കേതുവായി
വന്നിടിച്ചതിനെ കുറിച്ച്
പറയാന്‍ തുടങ്ങുമ്പോഴേക്കും
വാക്കുകള്‍ ചിതറിപ്പോയിരുന്നു

Comments

Popular Posts