ബന്ധങ്ങൾ

 പിരിയാം
എന്നൊരു വാക്കുണ്ട്
ഓരോ ബന്ധത്തിന്റേയും 
നാവിൻ തുമ്പിലും.
ചിലർ 
പണ്ട് തൊട്ട മധുരങ്ങൾ കൊണ്ട്
അതിനെ തൊണ്ടക്കുഴിയിലേക്ക്
വലിച്ചിടും
ചിലർ 
പുളിച്ച് തികട്ടലിനൊപ്പം
എല്ലാ കൊളുത്തും ഭേദിച്ച് 
അതിനെ പുറത്തേയ്ക്ക് വിടും.
പുറം വെയിലതിനെ ചുട്ടുപൊള്ളിയ്ക്കാം,
ഇളം കാറ്റിനൊപ്പം കുളിര് കൊള്ളിയ്ക്കാം.
എങ്കിലുമൊരു കൊളുത്തെപ്പോഴും
ചങ്കിനുമാഴെ നിന്ന് അദൃശ്യമായി
കൊത്തിവലിച്ചീടാം

Comments

Popular Posts