പ്രണയവും ഭ്രാന്തും തമ്മിൽ

അവന് ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി..
അവൾക്കും .
അങ്ങനെ അവർ ഭ്രാന്തമായി പ്രണയിച്ചു.
വീട്ടുകാരും കൂട്ടുകാരും നാട്ടുകാരും പറഞ്ഞു അവർക്ക് ഭ്രാന്താണ്..
അവർ ചിരിച്ചു
ഇടയ്ക്കെപ്പഴോ അവൻ പറഞ്ഞു
അവൾക്ക് ഭ്രാന്താണ്
അവൾ പറഞ്ഞു
അവനാണ് ഭ്രാന്ത്
ഒടുവിൽ ഭ്രാന്തിനെ വിട്ടൊഴിഞ്ഞ പ്രണയം അനാഥമായി അലഞ്ഞ് വഴി പിഴച്ചു
ജാതിയും പണവും സ്റ്റാറ്റസുമെല്ലാം കൂട്ടുകാരായി.
പ്രണയം ഉപേക്ഷിച്ച  ഭ്രാന്ത് , ഭ്രാന്തെടുത്ത്
സദാചാര പൊലീസുമായി.

Comments

Popular Posts