ജംഗിള്‍ബുക്ക്‌



ന്യൂസ്‌ നൈറ്റിലെ വെളിപ്പെടുത്തലുകളില്‍
ലൈവായി അടിതെട്ടിവീഴുന്ന ഒരാന
ബീവേറജെസിന് മുന്‍പിലെ വെള്ളമടിക്കാര്‍ക്ക് മുന്നില്‍
വെള്ളം കുടിച്ച് ഒരു പോത്ത്
ബുദ്ധിയുടെ പേറ്റന്റ് എടുക്കാന്‍ മറന്നു
ബുദ്ധി ശൂന്യനായി
വന്‍ മരങ്ങള്‍ക്ക് കീഴെ ഒരു കുറുക്കന്‍
കിളി പോയ ന്യൂ ജനറേഷന്‍ പോകുന്ന വഴിനോക്കി മനം നിറഞ്ഞു
എങ്ങോട്ടും പോകാനില്ലാതെ ഒരു കിളി
കാട് വിട്ടു കാട് മാറാനാകാതെ കിടുവകള്‍ക്കൊപ്പം സാറ്റ് കളിക്കുന്ന
വെറുമൊരു കടുവയായി ഒരു കടുവ
വസന്തം പൊഴിച്ച മുത്തു പെറുക്കി തീ കൂട്ടുന്ന
ജാതിമരച്ചോട്ടിലെ പന്നികള്‍.

Comments

Popular Posts