സ്വപ്‌നങ്ങള്‍


അനുവാദം ചോദിക്കാതെയാണ് സ്വപ്‌നങ്ങള്‍ കടന്നു വരിക 
യാഥാര്‍ത്യങ്ങള്‍ക്ക് മീതെ ഒരു പൊങ്ങു തടിയായി അതങ്ങനെ കിടക്കും 
ഒഴുക്കതിനെ ഇക്കിളിയാക്കും ചിലപ്പോള്‍ ഒരു ചുഴിയില്‍ അടിത്തട്ടു കാണിക്കും 
പിന്നെയും ചില സ്വപ്‌നങ്ങള്ഉയിര്‍ത്തു വരും കടലോളം അത് കരയെ കണ്ടും നിലാവ് കണ്ടും നീന്തി നടക്കും
പിന്നെയും ചില സ്വപ്നങ്ങളുണ്ട്
ക്ലാവ് പിടിച്ച കോണ്ക്രീറ്റ് തൂണ്കള്‍ക്കിടയിലും 
പായല്‍ പരപ്പിനിടയിലും പെട്ട് പോയ സ്വപ്‌നങ്ങള്‍ 
 ആ സ്വപ്നങ്ങളാണത്രെ പിന്നീട് കലാപ  കാരികളായി മാറുന്നത്   

Comments

Popular Posts