ഛായ


ഞാൻ കണ്ണാടിയിൽ എന്റെ മുഖം നോക്കാറുണ്ട്
എന്നെത്തന്നെ നോക്കിയിരിക്കാറുണ്ട്
ഏറെ നേരം നോക്കിയിരിക്കാറുണ്ട്
എന്റെ കവിളുകളെ
എന്റെ ചുണ്ടിനെ, ചിരിയെ
എന്റെ മൂക്കിന്റെ ചെരിവുകളെ
എന്റെ പരന്ന നെറ്റിയെ
എന്റെ കണ്ണിലെ വെളുപ്പിനേയും കറുപ്പിനേയും ചുവപ്പിനേയും
കൺപീലികളെ, അതിന്റെ നനവുകളെ

ഞാൻ കണ്ണാടിയിൽ എന്റെ മുഖം നോക്കാറുണ്ട്
എന്നെത്തന്നെ നോക്കിയിരിക്കാറുണ്ട്
ഏറെ നേരം നോക്കാറുണ്ട്
എന്റയല്ലാത്ത എന്റെ എല്ലാമെല്ലാമായ ഒരു മുഖത്തെ
അങ്ങനെ പിന്നെയും പിന്നെയും ഞാൻ കണ്ടെടുക്കാറുണ്ട്.  

Comments

Popular Posts